പലചരക്ക് കടയില്‍ മദ്യവില്പന: ഒരാള്‍ അറസ്റ്റില്‍

Posted on: 04 Sep 2015തൃപ്പൂണിത്തുറ: പലചരക്ക് കടയില്‍ അനധികൃതമായി മദ്യം വില്പന നടത്തിയ കേസില്‍ ഒരാളെ തൃപ്പൂണിത്തുറ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി കാരിക്കോട് തേറുള്ളില്‍ പൗലോസിനെയാണ് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ.എന്‍. വിക്രമന്‍ നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാരിക്കോട് കവലയില്‍ ഒയാസിസ് മിനി മാര്‍ക്കറ്റ് എന്ന പലചരക്ക് കടയിലായിരുന്നു മദ്യവില്പന നടത്തിവന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 6.375 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കടയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിറവം കോടതിയില്‍ ഹാജരാക്കിയ പൗലോസിനെ റിമാന്‍ഡ് ചെയ്തു.

More Citizen News - Ernakulam