ബോട്ട് ദുരന്തം; മരിച്ചവര്‍ക്ക് ആദരാഞ്ജലി

Posted on: 04 Sep 2015



ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോര്‍ട്ടുകൊച്ചിയില്‍ മെഴുകുതിരി തെളിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയ ഓട്ടോത്തൊഴിലാളികളെയും നാട്ടുകാരെയും ചടങ്ങില്‍ ആദരിച്ചു. കരാറുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ഉപവാസ സമരം നൗഷാദ് രണ്ടാര്‍ക്കര ഉദ്ഘാടനം ചെയ്തു. സി.എസ്. ജോസഫ്, ജോര്‍ജ് കാളിപ്പറമ്പില്‍, ബാബു പള്ളിപ്പറമ്പില്‍, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam