വേണുഗോപാല ക്ഷേത്രത്തില്‍ ചുറ്റമ്പലം പണിയുന്നു
Posted on: 04 Sep 2015
തെക്കന്‍പറവൂര്‍: ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തില്‍ ചുറ്റമ്പലം പണിയുന്നു. ഇതിന്റെ ശിലാസ്ഥാപനം കണയന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് നിര്‍വഹിച്ചു. ഒരുകോടിയോളം രൂപ മുടക്കിയാണ് ചുറ്റമ്പലം പണിയുന്നത്.
യോത്തില്‍ എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റ് പി.വി. സജീവ് അധ്യക്ഷത വഹിച്ചു. എം.ഡി. അഭിലാഷ്, പി.ഡി. ശ്യാംദാസ്, എ.കെ. ഷാജി, ടി.കെ. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.