രണ്ടുമാസം മുമ്പ് നിര്‍മിച്ച റോഡ് തകര്‍ന്നു

Posted on: 04 Sep 2015നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി


ചെല്ലാനം:
30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡ് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തകര്‍ന്നു. കണ്ടക്കടവ് ചര്‍ച്ച് റോഡാണ് നിര്‍മാണം കഴിഞ്ഞ് ആഴ്ചകള്‍ക്കകം തന്നെ തകര്‍ന്നു തുടങ്ങിയത്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡാണിത്. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് റോഡ് നിര്‍മാണം തുടങ്ങിയത്. പുതുതായി നിര്‍മിച്ച റോഡ് തകര്‍ന്നതോടെ ജനം ദുരിതത്തിലാണ്. റോഡ് നിര്‍മാണത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒപ്പുശേഖരിച്ച് വിജിലന്‍സിന് പരാതി നല്‍കി.
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ മേഖലാ കണ്‍വീനര്‍ ജോര്‍ജ് കാളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് ഷൈന്‍, ആന്റോജി, പി.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam