ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും

Posted on: 04 Sep 2015



വരാപ്പുഴ: അത്താണി-കൊച്ചാല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. റസി.അസോസിയേഷന്‍ പ്രസിഡന്റ് ബാലന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി.പി. മെന്‍ഷി, ആര്‍. വിശ്വംഭരന്‍ നായര്‍, തോമസ് പാറയ്ക്കല്‍, ടി.ജെ. ജോസഫ്, മിസിരിയ അബുബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൂക്കളമത്സരം, കലാപരിപാടികള്‍, ഓണസദ്യ എന്നിവയുമുണ്ടായി.

More Citizen News - Ernakulam