റെഡ് ബട്ടണ്‍ പ്രവര്‍ത്തിച്ചു തുടങ്ങി

Posted on: 04 Sep 2015ആലുവ: തിരക്കേറിയ സ്ഥലങ്ങളിലെ സുരക്ഷയ്ക്ക് റൂറല്‍ പോലീസ് സ്ഥാപിച്ച 'റെഡ് ബട്ടണ്‍' പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് റെഡ് ബട്ടണില്‍ വിരലമര്‍ന്നത്.
ബട്ടണ്‍ അമര്‍ന്നതോടെ സ്‌പൈഡര്‍ വാഹനത്തില്‍ വിവരമെത്തി. പോലീസ് മിനിറ്റുകള്‍ കൊണ്ട് സംഭവ സ്ഥലത്തെത്തി. കാറും സ്വകാര്യ ബസ്സും തമ്മിലാണ് ഇവിടെ കൂട്ടിമുട്ടിയത്. ഇരു ഡ്രൈവര്‍മാരേയും ട്രാഫിക്ക് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. എസ്.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു.

More Citizen News - Ernakulam