30 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചു
Posted on: 04 Sep 2015
ചെങ്ങമനാട്: ചാലാക്ക ഗവ. സ്കൂളിനുസമീപത്തുള്ള കടയില്‍നിന്ന് 30 പായ്ക്കറ്റ് ഹാന്‍സ് ചെങ്ങമനാട് പോലീസ് പിടികൂടി. കടയുടമ ചാലാക്ക കോന്നംവീട്ടില്‍ ബഷീറി (42) നെ പോലീസ് അറസ്റ്റ്ചെയ്തു. പിന്നീട് ജാമ്യത്തില്‍വിട്ടു.