അങ്കമാലി-മാഞ്ഞാലി തോട് നവീകരണം: ഉദ്ഘാടനം 14ന്‌

Posted on: 04 Sep 2015മേയ്ക്കാട്: അങ്കമാലി-മാഞ്ഞാലി തോടിന്റെ രണ്ടാംഘട്ട നവീകരണം സപ്തംബര്‍ 14ന് മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. 14 കോടി രൂപയാണ് ചെലവിടുന്നത്. വെട്ടിപ്പുഴക്കാവു മുതല്‍ മധുരപ്പുറം പാലംവരെ തോട് താഴ്ത്തി ഇരുവശവും ബണ്ട് നിര്‍മിക്കും. ഇത് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളമുണ്ട്. തുടര്‍ന്ന്, മാഞ്ഞാലിവരെ ലീഡിങ് ചാനല്‍ നിര്‍മിക്കും. തോട്ടിലെ വെള്ളക്കെട്ടൊഴിവാക്കി ഇരുവശവും കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.
ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പദ്ധതി. മധുരപ്പുറം പാലത്തിനുസമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ് അറിയിച്ചു.

More Citizen News - Ernakulam