രാജകീയ അങ്കണവാടി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Posted on: 04 Sep 2015
അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ലുലു ഇന്റര്‍നാഷണല്‍ നിര്‍മിച്ചുനല്‍കിയ രാജകീയ അങ്കണവാടി ശനിയാഴ്ച കുട്ടികള്‍ക്കായി തുറന്നുകൊടുക്കും. 20 ലക്ഷം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ 950 ചതുരശ്രയടി വിസ്തൃതിയിലാണ് അങ്കണവാടി നിര്‍മിച്ചത്.
നെടുമ്പാശ്ശേരി മഹിളാസമാജമാണ് ഇതിനായി 6 സെന്റ് സ്ഥലം വിട്ടുനല്‍കിയത്. വൈകീട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അങ്കണവാടി ഉദ്ഘാടനം ചെയ്യും.
എം.എ. യൂസഫലി, അന്‍വര്‍ സാദത്ത് എം.എല്‍.എ., എസ്. ശര്‍മ എം.എല്‍.എ., പി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്തിലെ 124-ാം നമ്പര്‍ അങ്കണവാടിയാണിത്.