ബിസിനസ് സ്‌കൂള്‍ അക്രഡിറ്റേഷന്‍ പ്രതിനിധികള്‍ എസ്.സി.എം.എസില്‍ സന്ദര്‍ശനം നടത്തി

Posted on: 04 Sep 2015കൊച്ചി: അമേരിക്ക ആസ്ഥാനമായുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസ ഗുണനിലവാര സമിതിയായ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ബിസിനസ് സ്‌കൂള്‍സ് ആന്‍ഡ് പ്രോഗ്രാംസ് ( എ.സി. ബി.എസ്.പി.) സാരഥികള്‍ കളമശ്ശേരിയിലെ എസ്.സി.എം.എസ്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ സന്ദര്‍ശനം നടത്തി. എ.സി. ബി.എസ്.പി. പ്രസിഡന്റും സി.ഇ.ഒ. യുമായ ജാഫ്രെറി ആള്‍ഡേര്‍മാനും അസോസിയേറ്റ് ഡയറക്ടര്‍ ആയ ഡയാന ഹാലെറൗഡും ആണ് എത്തിയത്.
പി.ജി.ഡി.എം. ബിസിനസ് പ്രോഗ്രാമിലെ ഫാക്കല്‍ട്ടി അംഗങ്ങളുമായും വിദ്യാര്‍ഥികളുമായും മാനേജ്‌മെന്റ് പഠനരംഗത്തെ കാലോചിതമായ മാറ്റങ്ങള്‍, സിലബസ്, ഗുണനിലവാര നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ സംവാദവും സംഘടിപ്പിച്ചു.

More Citizen News - Ernakulam