ഹെറിറ്റേജ് കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിക്കുന്നതായി പരാതി

Posted on: 04 Sep 2015



ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി ഹെറിറ്റേജ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി പരാതി. കമ്മിറ്റിയംഗവും കോണ്‍ഗ്രസ് നേതാവുമായ പി.എച്ച്. നാസര്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. കടപ്പുറത്ത് വിളക്കുകാലുകളില്‍ അനധികൃതമായി സ്ഥാപിച്ച സിമന്റ് കമ്പനിയുടെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന യോഗ തീരുമാനം നടപ്പാകുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണം. വികസനത്തെ ക്കുറിച്ച് വാതോരാതെ പറയുന്നവര്‍ തന്നെയാണ് വികസനം അട്ടിമറിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

More Citizen News - Ernakulam