ഫോര്‍ട്ടുകൊച്ചി ബ്രിട്ടോ സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 04 Sep 2015



ഫോര്‍ട്ടുകൊച്ചി : ഫോര്‍ട്ടുകൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ മാരാപറമ്പില്‍ ഷൈനി മാത്യുവിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മാതൃഭുമി 'മധുരം മലയാളം' പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ഷൈനി മാത്യു നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.ജെ. സിറിള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ പി.വി. മാത്യു, ലൗലി പെറോണ്‍, ബിജു പോള്‍, മാതൃഭൂമി ഏജന്റ് എല്‍.എസ്. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ അബ്ദുള്‍ അസീസ് ആദ്യപത്രം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളായ ബെന്‍സെല്‍ കവിതയും തോംസണ്‍ ലളിതഗാനവും ആലപിച്ചു.

More Citizen News - Ernakulam