ഓണാഘോഷം
Posted on: 04 Sep 2015
മട്ടാഞ്ചേരി: മട്ടാഞ്ചേരി ശ്രീകരം ഓണാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ഓണപ്പുടവകളും ഓണക്കിറ്റുകളും നല്കി. കാന്‍സര്‍ രോഗികള്‍ക്കും വൃക്കരോഗികള്‍ക്കും സാമ്പത്തിക സഹായങ്ങളും നല്കി. ആര്.പി. ജയശങ്കര്‍ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ശ്രീകരം പ്രസിഡന്റ് ആര്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി. ആനന്ദരാജ്, ചന്ദ്രകാന്ത് സംഘാനി, രാം പ്രകാശ് അഗര്‍വാള്‍, കെ. ബേബി, യു.എന്‍. രവി തുടങ്ങിയവര്‍ സംസാരിച്ചു 120 പേര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.