ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ ഇന്ന് വിരമിക്കും ചിത്രം: ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍

Posted on: 04 Sep 2015കൊച്ചി: ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ ഹൈക്കോടതിയില്‍ നിന്ന് വെള്ളിയാഴ്ച വിരമിക്കും. 2007-ലാണ് ഹൈക്കോടതിയില്‍ ന്യായാധിപനായി ചുമതലയേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 3.30ന് ഹൈക്കോടതിയില്‍ ഫുള്‍ കോര്‍ട്ട് റഫറന്‍സോടെ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കും.
തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദമെടുത്ത ശേഷം 1977-ല്‍ കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1978-ല്‍ പ്രാക്ടീസ് കേരള ഹൈക്കോടതിയിലേക്ക് മാറ്റി. 1991-93ല്‍ സീനിയര്‍ ഗവ പ്ലീഡറായും 1985-87 കാലത്ത് ഗവ. പ്ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോട്ടയം കടുത്തുരുത്തിയാണ് സ്വദേശം. പരേതനായ അഡ്വ. ടി.ആര്‍. രാമന്‍ പിള്ളയുടെ മകനാണ്. വിരമിച്ച ശേഷം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അധ്യക്ഷപദവിയില്‍ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്.

More Citizen News - Ernakulam