'എന്റെ ൈവപ്പിന്‍ ലഹരി മരുന്ന് വിമുക്തം' : നായരമ്പലം പഞ്ചായത്തു തല പ്രഖ്യാപനം നടത്തി

Posted on: 04 Sep 2015വൈപ്പിന്‍: എന്റെ വൈപ്പിന്‍ ലഹരി മരുന്ന് വിമുക്തം പദ്ധതിയുടെ ഭാഗമായി നായരമ്പലം ഗ്രാമ പഞ്ചായത്ത് ലഹരി വിമുക്തമായി പ്രഖ്യാപിച്ചു. നുറു കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിക്ക് ശേഷമാണ് പ്രഖ്യാപന സമ്മേളനം നടന്നത്.
റാലി നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂള്‍ മൈതാനിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, ഞാറയ്ക്കല്‍ അഡീഷനല്‍ എസ്.ഐ. ജയാനന്ദന്‍ എന്നിവര്‍ ചേന്ന് ഫ്ലഗ് ഓഫ് ചെയ്തു. സാന്‍ജോപുരം പാരീഷ് ഹാള്‍ അങ്കണത്തില്‍ റാലി സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം എ.ഡി.ജി.പി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടാജി റോയി അധ്യക്ഷയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. മജു, ഞാറയ്ക്കല്‍ എസ്.ഐ. രാഗേഷ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, വൈപ്പിന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം, എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രഖ്യാപനം നടത്തി. 9497987119, 9497980482 (പോലീസ്), 9400069554, 9446227591 (എക്‌സൈസ്), 9656608948 (പ്രസ് ക്ലബ്ബ്) എന്നീ നമ്പറുകളില്‍ ലഹരി മരുന്ന് വില്പന ഉള്‍പ്പെടെയുള്ള പരാതികള്‍ അറിയിക്കാനാകും. നായരമ്പലം ബി.വി.എച്ച്.എസ്., ലൊബേലിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രയാഗ കോളേജ് എന്നിവയിലെ വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുത്തു.

More Citizen News - Ernakulam