വിദ്യാരംഗം കലാസാഹിത്യവേദി അവാര്‍ഡ് മാത്യൂസ് പുതുശ്ശേരിക്ക്

Posted on: 04 Sep 2015ചെറായി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2014-2015 അധ്യയന വര്‍ഷത്തെ മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ് ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്‌കൂള്‍ ചിത്രകലാദ്ധ്യാപകനും വൈപ്പിന്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനറുമായ മാത്യൂസ് പുതുശ്ശേരിക്ക് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്. അധ്യാപകദിനമായ സപ്തംബര്‍ 5ന് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് അവാര്‍ഡ് വിതരണം ചെയ്യും.
സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ്, 'മാതൃഭൂമി'യുടെ സീഡ് പുരസ്‌കാരം, വെളിച്ചം പദ്ധതി അവാര്‍ഡ്, റോട്ടറി ക്ലബ്ബിന്റെ ശ്രേഷ്ഠാചാര്യ അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

More Citizen News - Ernakulam