വെളുത്താട്ട് ക്ഷേത്രത്തില്‍ ഗോപൂജ
Posted on: 04 Sep 2015
പറവൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെളുത്താട്ട് വടക്കന്‍ ചൊവ്വാ ഭഗവതി ക്ഷേത്രത്തില്‍ ബാലഗോകുലം വെളുത്താട്ട് ശാഖയുടെ നേതൃത്വത്തില്‍ ഗോമാതാ പൂജ നടത്തി.
ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന് നമ്പൂതിരി, വിഷ്ണു നമ്പൂതിരി, മിഥുന് എമ്പ്രാന്തിരി എന്നിവരുടെ മുഖ്യകാര്മിത്വത്തിലായിരുന്നു പൂജ.