ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
Posted on: 04 Sep 2015
ആലുവ: 43-ാമത് യു.സി. കോളേജ് ഇന്റര്‍ കോളേജ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.സി.കോളേജിനെ 34 - 64ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് തോല്‍പ്പിച്ചു.
എം.ജി.സര്‍വകലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. രാജന് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ടി. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം തലവന്‍ ഡോ. അനില്‍ തോമസ് കോശി, ഡോ. എം. ബിന്ദു എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ കോളേജുകളിലെ എട്ടു ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്.