സ്വകാര്യ മേഖലയില്‍ പുതിയ യൂണിവേഴ്‌സിറ്റികള്‍ വരണം-മന്ത്രി

Posted on: 04 Sep 2015അങ്കമാലി: സാമൂഹ്യ നിയന്ത്രണത്തോടു കൂടി സ്വകാര്യ മേഖലയില്‍ പുതിയ
യൂണിവേഴ്‌സിറ്റികള്‍ വരണമെന്ന് മന്ത്രി കെ. ബാബു അഭിപ്രായപ്പെട്ടു. തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ യൂണിവേഴ്‌സിറ്റികളെ കയറൂരി വിടാതെ നിയന്ത്രിക്കാന്‍ സംവിധാനമേര്‍പ്പെടുത്തണം. ത്രിപുരയിലും ബംഗാളിലും ഉള്‍പ്പെടെ രാജ്യത്ത്്് 250 ഓളം സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ നിലവിലുണ്ട്. സാമൂഹ്യ നിയന്ത്രണത്തോടെ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍
ആരംഭിക്കുന്നതിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി കെ. ബാബു
പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഉദ്ഘാടനം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ. കെട്ടിട നിര്‍മാണ പ്ലാന്‍ പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥി സഹായനിധി മുന്‍ എം.പി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത കുട്ടപ്പനും ഹയര്‍ സെക്കന്‍ഡറി കെട്ടിട നിര്‍മാണ ഫണ്ട് അങ്കമാലി ബസലിക്ക റെക്ടര്‍ ഫാ. ഡോ. കുരിയാക്കോസ് മുണ്ടാടനും വെബ്‌ െസെറ്റ് ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസും ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റിന്‍ അയിനിയാടന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മാര്‍ട്ടില്‍, ഫാ. എബ്രഹാം ഓലിയാപ്പുറം, േമഴ്‌സി ഷാജന്‍, പി.വി. തോമസ് മാസ്റ്റര്‍, ഇ.വി. ഗീത, ബേബി ജോണ്‍, പോളി പാലമറ്റം, പോള്‍സണ്‍ പാലാട്ടി കൂനത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam