സാംസ്കാരിക സമ്മേളനം
Posted on: 04 Sep 2015
ചെറായി: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര യുവധാര ആര്‍ട്ട്സ് ക്ലബ്ബും ഡിവൈഎഫ്ഐയും സംയുക്തമായി ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. പള്ളത്താംകുളങ്ങര ബീച്ചില്‍ എസ്. ശര്‍മ്മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നരേഷ് എന്‍.പി. അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. എ.എന്‍. ഷരൂപ്, സാരംഗി ബാബു, പ്രിയദര്ശന്, എന്‍.സി. കാര്ത്തികേയന്, എ.പി. പ്രിനില്‍, കെ.കെ. അശോകന് എന്നിവര്‍ പ്രസംഗിച്ചു.