ബി.എസ്.എന്‍.എല്‍. എക്‌സ്‌ചേഞ്ചിന് മുന്നില്‍ ധര്‍ണ

Posted on: 04 Sep 2015ആലുവ: ടെലിഫോണ്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്ന ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മുന്‍ എം.എല്‍.എ കെ. മുഹമ്മദാലി പറഞ്ഞു. പൗരാവകാശ സംരക്ഷണ സമിതി ബി.എസ്.എന്‍.എല്‍. എക്‌സ് ചേഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ഉത്തരവാദിത്ത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കമ്പനികളുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക, ഉപഭോക്താക്കളെ ഉപദ്രവിക്കുന്ന നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൗരാവകാശ സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രസിഡന്റ് സി.എം. അബ്ദുള്‍ വഹാബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു പരിയാരത്ത്,
സംരക്ഷണ സമിതി ഭാരവാഹികളായ വി.ടി. ചാര്‍ളി, എ.വി. റോയി, എം.വി. ജോണ്‍സന്‍, അബ്ദുള്‍ ഖാദര്‍ ഞറളക്കാടന്‍, പി.എ. ആരിഫ്, യാസര്‍ അഹമ്മദ്, കുഞ്ഞുമുഹമ്മദ്, ഷമീര്‍ കല്ലുങ്കല്‍, അബ്ബാസ്, ലത്തീഫ് പുത്തന്‍വീട്ടില്‍, സക്കിര്‍ ആത്തനാട്ട്, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ നേതാക്കളായ എം.എന്‍. ഗോപി, കെ.എം. കുഞ്ഞുമോന്‍, കെ.ജെ. ഡൊമിനിക്ക്, എന്‍.കെ.എ. ലത്തീഫ്, കെ.കെ. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam