ശുചീകരണ പ്രവര്‍ത്തനവും രക്തദാന ക്യാമ്പും

Posted on: 04 Sep 2015അങ്കമാലി: വിദ്യാധിരാജ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വച്ഛ്ഭാരതം ഹരിത ഭാരതം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പും നടത്തി. നെടുമ്പാശ്ശേരി പഞ്ചായത്തും സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മുന്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാഗസിന്‍ (ഗുരുകുലം-2015) ചടങ്ങില്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷം ഐഎഫ്എസ് ലഭിച്ച പൂര്‍വവിദ്യാര്‍ഥി റോഷ്‌നി തോംസന് സ്‌കൂളിന്റെ ഉപഹാരം ടി.കെ.എ. നായര്‍ സമ്മാനിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം സുബിത് സൂര്യന്‍, ഗീതാഭവന്‍ ട്രസ്റ്റ് സെക്രട്ടറി പി.ആര്‍.എന്‍. കുറുപ്പ്, പ്രിന്‍സിപ്പല്‍ മോഹന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 150 ഓളം പേര്‍ രക്തം ദാനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായി.

More Citizen News - Ernakulam