ശ്രീകൃഷ്ണ ജയന്തി ആഘോഷം
Posted on: 04 Sep 2015
അങ്കമാലി: വേങ്ങൂര്‍ ഹൈന്ദവ ധര്‍മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഞ്ചിന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. രാവിലെ ആറിന് ഗണപതിഹോമം, വൈകീട്ട്്് നാലിന് വേങ്ങൂര്‍ ശ്രീദുര്‍ഗാ ദേവീ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദ വിതരണം, ദീപാരാധന, പഞ്ചവാദ്യം എന്നിവ ഉണ്ടാകും.