പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ബി.ജെ.പി.
Posted on: 04 Sep 2015
ആലുവ: എടത്തല ശിവഗിരിയില്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബി.ജെ.പി. ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. എടത്തല ശിവഗിരിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിട്ടും പോലീസ് ഏകപക്ഷീയമായ നിലപാടാണ് എടുത്തത്.
മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ സി.പി.എമ്മാണ് അക്രമം അഴിച്ചു വിടുന്നതെന്ന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി ആരോപിച്ചു.