കാലടി-മഞ്ഞപ്ര റോഡില്‍ വഴി തടയല്‍ സമരം

Posted on: 04 Sep 2015



കാലടി: കാലടി-മഞ്ഞപ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കാലടി ലോക്കല്‍ കമ്മിറ്റി വഴിതടയല്‍ സമരം നടത്തി. ജോസ് തെറ്റയില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.എസ്. മുരളി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി.ജെ. വര്‍ഗീസ്, ലോക്കല്‍ സെക്രട്ടറി എം.ഇ. മജീദ്, കമ്മിറ്റിയംഗം പി.എന്‍. അനില്‍കുമാര്‍, എം.കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിഹാരം കാണുന്നതു വരെ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു

More Citizen News - Ernakulam