ആലുവ ഉപജില്ല ഹിന്ദി സാഹിത്യോത്സവം

Posted on: 04 Sep 2015



കടുങ്ങല്ലൂര്‍: ആലുവ ഉപജില്ലയില്‍പ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആലുവ ബി.ആര്‍.സി. ഹിന്ദി സാഹിത്യോത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.എ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്തംഗം മോളി ജിമ്മി, അങ്കമാലി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.എം. ഐഷ, കെ.എ. ആരിഫ, പി.എസ്. ജയലക്ഷ്മി, എം.എ. ഫിറോസ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam