റോഡിലെ മെറ്റല്‍-മണല്‍ കൂന അപകട ഭീഷണിയാകുന്നു

Posted on: 04 Sep 2015കോതമംഗലം: നഗരത്തില്‍ റോഡരികില്‍ അലക്ഷ്യമായി നിര്‍മാണ വസ്തുക്കള്‍ കൂട്ടിയിടുന്നത് അപകട ഭീഷണിയാവുന്നു. രണ്ടാഴ്ച മുമ്പ് തങ്കളം ബൈപ്പാസ് ജങ്ഷന് സമീപം ടൈലുകള്‍ കൂട്ടിയിട്ടതില്‍ കാറിടിച്ച് കയറി അപകടത്തില്‍പ്പെട്ടിരുന്നു.
ദേശീയപാത കടന്നുപോകുന്ന കുരൂര്‍ പാലത്തിന്റെ സമീപത്താണ് ഇപ്പോള്‍ നിര്‍മാണ വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ ടൈല്‍സ് വിരിക്കുന്ന ജോലിക്കായാണ് മെറ്റലും പാറമണലും ഇറക്കിയത്. നിര്‍മാണം ആദ്യഘട്ടം കഴിഞ്ഞെങ്കിലും ബാക്കി വന്ന മെറ്റലും മണലും ആഴ്ചകളായി റോഡ് വക്കിലും നടപ്പാതയിലും കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം കാല്‍നടക്കാര്‍ക്ക് പോലും ഇതുവഴി പോകാനാവാത്ത സ്ഥിതിയായി.
കുരൂര്‍ പാലത്തോടനുബന്ധിച്ച് പുതുക്കിപ്പണിത നടപ്പാലത്തിലേക്ക് യാത്രക്കാര്‍ക്ക് കയറാന്‍ തടസ്സമാകുന്ന വിധത്തിലും മെറ്റല്‍ കൂമ്പാരമുണ്ട്. കുരൂര്‍ പാലത്തിന്റെ തന്നെ മറ്റൊരു ഭാഗത്ത് വളവിലാണ് മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇത് ടാര്‍ റോഡിലേക്ക് പരന്നുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളും കാല്‍നടക്കാരും മെറ്റലില്‍ കയറി തെന്നി റോഡിലേക്ക് വീണ് അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്.

More Citizen News - Ernakulam