കാടിന്റെ മക്കളുടെ ഓണാഘോഷം

Posted on: 04 Sep 2015



കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ വനാന്തരത്തിലുള്ള ഉറിയംപെട്ടി വനവാസി കുടിയില്‍ കോതമംഗലം സേവാ കിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇക്കുറിയും ഓണാഘോഷം നടത്തി. വനാന്തരത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന 75 ഓളം കുടുംബങ്ങള്‍ക്ക് മുമ്പില്‍ വിവിധ കലാപരിപാടിയും ആദിവാസികളുടെ പാരമ്പര്യ ആട്ടവും പാട്ടും വാദ്യമേളത്തോടെ അവതരിപ്പിച്ചത് ആഘോഷത്തിന് മിഴിവേകി.
വിഭവ സമൃദ്ധമായ സദ്യയോടെയായിരുന്നു സമാപനം. സമാപന സമ്മേളനം സേവാ കിരണ്‍ വനവാസി സംയോജക് പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. വനവാസി വികാസ കേന്ദ്രം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി വി.വി. രാജപ്പന്‍, ഊരുമൂപ്പന്‍ കാമിയപ്പന്‍ എന്നിവര്‍ സംസാരിച്ചു. സേവാ കിരണ്‍ നേതൃത്വത്തില്‍ ഉറിയംപെട്ടി, പന്തപ്ര, വാരിയം കുടികളില്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തിയിരുന്നു.

More Citizen News - Ernakulam