എസ്. നെടുെഞ്ചഴിയന് നാവികസേന ഷിപ്പ് റിപ്പെയര്‍ യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ട്
Posted on: 04 Sep 2015
കൊച്ചി: നാവികസേനയുടെ ഷിപ്പ് റിപ്പെയര്‍ യാര്‍ഡിന്റെ അഡ്മിറല്‍ സൂപ്രണ്ടായി റിയര്‍ അഡ്മിറല്‍ എസ്. നെടുെഞ്ചഴിയന് സ്ഥാനമേറ്റു. ആഗസ്ത് 31 ന് റിയര്‍ അഡ്മിറല്‍ കെ. രവി കിരണ്‍ തത്സ്ഥാനത്തു നിന്ന് വിരമിച്ചിരുന്നു.
കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് റിയര്‍ അഡ്മിറല്‍ എസ്. നെടുെഞ്ചഴിയന് ബിരുദം നേടിയത്. ലോണാവാല ഐഎന്‍എസ് ശിവജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മറൈന്‍ എന്‍ജിനീയറിംഗായിരുന്നു സ്പെഷലൈസേഷന്. നോയ്സ് ആന്‍ഡ് വൈബ്രേഷന്സ് ഓഫ് ഗ്യാസ് ടര്ബൈന്സില് ക്രാന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. ലോംഗ് ഡിഫന്‍സ് മാനേജ്മെന്റ് കോഴ്സ് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ ഉൈക്രന്‍ നാവിക പ്രതിരോധ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ അദ്ദേഹം സര്‍വകലാശാല എന്‍ട്രി സ്കീം മുഖേന ഏപ്രില്‍ 1981-ലാണ് ഇന്ത്യന്‍ നാവികസേനയിലേക്ക് പ്രവേശിച്ചത്.