എന്‍.എസ്. മാധവനും എസ്. സതീദേവിക്കും പി.എ. ഹംസക്കോയക്കും തൂലിക അവാര്‍ഡ്‌

Posted on: 04 Sep 2015കൊച്ചി: പബ്ലൂക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) കേരള ചാപ്റ്റര്‍ എറണാകുളം പ്രസ് ക്ലൂബ്ബിന്റെ സഹകരണത്തോടെ നല്‍കുന്ന തൂലിക ലിറ്റററി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കഥയ്ക്ക് എന്‍.എസ്. മാധവനും (മഞ്ഞ പതിറ്റടി), കവിതയ്ക്ക് എസ്. സതീദേവിക്കും (ഓണനിലാവ്) ഹാസ്യ സാഹിത്യത്തിന് പി.എ. ഹംസക്കോയക്കും (പുട്ട് മാഹാത്മ്യം) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.
ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. സപ്തംബര്‍ ആദ്യവാരം എറണാകുളത്ത് നടക്കുന്ന ചങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് പി.ആര്‍.സി.ഐ. കേരള ചാപ്റ്റര്‍ സെക്രട്ടറി ടി. വിനയ്കുമാര്‍ അറിയിച്ചു.

More Citizen News - Ernakulam