അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്‌

Posted on: 04 Sep 2015കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരം-തട്ടുപാറ കുടിവെള്ള പദ്ധതി വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.അയ്യമ്പുഴ പഞ്ചായത്തിലെ 5 മുതല്‍ 9 വരെ വാര്‍ഡുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജോസ് തെറ്റയില്‍ എം.എല്‍.എ. അറിയിച്ചു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍പ്പെടുത്തി 2.62 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടുവന്ന മുണ്ടോപ്പുറം കോളനി, കടുകുളങ്ങര, അമലാപുരം, കണക്കനാംപാറ, തട്ടുപാറ നിവാസികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

More Citizen News - Ernakulam