വി.ടി. സ്മാരക ട്രസ്റ്റ് വാര്‍ഷികം ഇടപ്പള്ളിയില്‍
Posted on: 04 Sep 2015
കൊച്ചി: അങ്കമാലി വി.ടി. സ്മാരക സമിതിയുടെ 26-ാമത് വാര്‍ഷികം സപ്തംബര്‍ 6 ഞായറാഴ്ച വിവിധ പരിപാടികളോടെ ഇടപ്പള്ളി എ.കെ.ജി. സ്മാരക ഗ്രന്ഥശാലയില്‍ നടത്തും. രാവിലെ 10ന് 'നവോത്ഥാനകേരളത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡോ. കാവുമ്പായി ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് ശേഷം 2ന് ചേരുന്ന ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിന് ശേഷം കളമശ്ശേരി 'അറിവരങ്ങ് കലാസംഘം' 'അപായസൂചന'യെന്ന ലഘുനാടകം അവതരിപ്പിക്കും. വൈകീട്ട് 5ന് ചേരുന്ന സമ്മേളനത്തില്‍ പ്രൊഫ. എം. തോമസ് മാത്യു ആര്യനാട് സത്യന് അവാര്‍ഡ് സമ്മാനിക്കും.