കടവൂര്‍ ഗവ. എല്‍.പി. സ്‌കൂളിന് വീണ്ടും അംഗീകാരം

Posted on: 04 Sep 2015പോത്താനിക്കാട്: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തിലും എറണാകുളം റവന്യു ജില്ലാ തലത്തിലും മികച്ച പി.ടി.എ.യ്ക്കുള്ള ഒന്നാം സ്ഥാനം കടവൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ.യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ റെയിന്‍ബോ അവാര്‍ഡ് കടവൂര്‍ സ്‌കൂളിന് ലഭിച്ചതിന് പിന്നാലെയാണിത്.
ഇടപ്പള്ളിയില്‍ നടന്ന ടി.ടി.ഐ. കലോത്സവ വേദിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും പ്രധാന അധ്യാപിക കെ.കെ. സതിക്ക് കൈമാറി.

More Citizen News - Ernakulam