വടവുകോട്ടില്‍ ഗ്രാമപ്രഭ തെളിഞ്ഞു
Posted on: 04 Sep 2015
കോലഞ്ചേരി: വടവുകോട് സ്കൂള്‍ കവലയില്‍ എം.എല്‍.എ.യുടെ ഗ്രാമപ്രഭ പദ്ധതിയില്‍പ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു. കൊച്ചിന് റിഫൈനറിയുമായി സഹകരിച്ചു നടപ്പിലാക്കിയ പദ്ധതി വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. പോള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷൈനി ഷാജി, ബെന്നി പുത്തന്‍വീടന്‍, ടി.എ. ദാസ്, കെ.വൈ.രാജു, എല്‍ദോ പറപ്പിള്ളിക്കുഴി, കെ.എം. വര്‍ഗീസ്, കെ.വൈ. ജോഷി, എം.കെ. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.