ചേരാനല്ലൂര്‍ ഇടവകയില്‍ തിരുനാള്‍

Posted on: 04 Sep 2015



ചേരാനല്ലൂര്‍: സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയില്‍ അങ്ങാടി കപ്പേളയിലെ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാളിനും എട്ട് നോമ്പാചരണത്തിനും തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് 5.30ന് വികാരി ഫാ. ജോയി ചക്യേത്ത് കൊടി ഉയര്‍ത്തും. തുടര്‍ന്ന് ഫാ. റിജോ മാപ്രാണത്തുകാരന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ഫാ. ജോമി മേക്കുന്നേല്‍ വചന സന്ദേശം നല്‍കും. തിരുനാള്‍ ദിനമായ ശനിയാഴ്ച വൈകുന്നേരം 5ന് തിരുനാള്‍ പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രസംഗം, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും.

More Citizen News - Ernakulam