പോത്താനിക്കാട് അഞ്ച് ദിവസമായി കുടിവെള്ളമില്ല

Posted on: 04 Sep 2015മോട്ടോര്‍ തകരാറില്‍

പോത്താനിക്കാട്:
പഞ്ചായത്തിലെ പറമ്പഞ്ചേരി കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചു. വെള്ളം വിതരണം നിലച്ചിട്ട് അഞ്ച് ദിവസമായിട്ടും പുനരാരംഭിക്കാന്‍ ഒരു നടപടിയായിട്ടില്ല.
മോട്ടോറും ഇതിനോടനുബന്ധിച്ചുള്ള പമ്പും തകരാറിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് പരിഹരിച്ച് വ്യാഴാഴ്ച രാത്രിയോടെ പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
30 എച്ച്.പി. ശേഷിയുള്ള മോട്ടോറും പമ്പും വെള്ളത്തിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ തകരാര്‍ പരിഹരിച്ച ശേഷം മോട്ടോര്‍ പുനഃസ്ഥാപിക്കാന്‍ കാലതാമസം വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
പറമ്പഞ്ചേരി പദ്ധതിയില്‍ നിന്ന് കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായിട്ടുണ്ട്. 30 വര്‍ഷത്തിലേറെ പഴക്കമുള്ള പദ്ധതിയുടെ മോട്ടോറും വിതരണക്കുഴലുകളും മാറ്റിസ്ഥാപിക്കണമെന്ന ആവശ്യത്തിന് അധികൃതര്‍ പുല്ലുവിലയാണ് കല്പിക്കുന്നത്. വിതരണക്കുഴലുകള്‍ പൊട്ടുന്നതിനാല്‍ കോടികള്‍ മുടക്കി നവീകരിച്ച കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പുളിന്താനം മേഖലയില്‍ പലയിടത്തും കുഴി രൂപപ്പെട്ടിട്ടുണ്ട്.

More Citizen News - Ernakulam