അനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി

Posted on: 04 Sep 2015



കുറുപ്പംപടി: പാണംകുഴി ഭാഗത്തുനിന്ന് അനധികൃതമായി മണ്ണുകടത്തുന്നതിനിടെ ഒരു ജെസിബിയും ടിപ്പര്‍ലോറിയും പോലീസ് പിടികൂടി. രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. ആയത്തുപടി ചുള്ളി വീട്ടില്‍ ഷൈന്‍, മുടക്കുഴ നിരവത്ത് മനുപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ആലുവാ റൂറല്‍ എസ്.പി. യുടെ കീഴിലുള്ള സ്‌പൈഡര്‍ പോലീസാണ് ഇവരെ പിടികൂടിയത്.

More Citizen News - Ernakulam