രക്തദാന ക്യാമ്പ് നടത്തി.

Posted on: 04 Sep 2015കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ടെക്‌നിക്ക് ഫെസ്റ്റ് തക്ഷക്-15 ന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും ഐ.എം.എ. യും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബി. ഗീത ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ജയ് എം. പോള്‍, പ്രൊഫ. ജീവന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.11, 12 തീയതികളിലാണ് ടെക്‌നിക്കല്‍ ഫെസ്റ്റ്.

More Citizen News - Ernakulam