കെ.എല്‍.എം. മഹിളാദര്ശന് പദ്ധതി തുടങ്ങി
Posted on: 04 Sep 2015
കോതമംഗലം: കെ.എല്‍.എം. ഫൗണ്ടേഷന് വാരപ്പെട്ടി പഞ്ചായത്തില്‍ നടപ്പാക്കുന്ന മഹിളാ ദര്ശന് സൗജന്യ സ്വയംതൊഴില്‍ പരിശീലന പദ്ധതി ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണ്‍ ബിജി ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.വി. മോഹനന് അധ്യക്ഷനായി.
പി. പ്രകാശ്, എം.എസ്. ബെന്നി, ചെറിയാന് ദേവസ്യ, ബിന്ദു ശശി എന്നിവര്‍ സംസാരിച്ചു.
വിവിധ സ്വയം തൊഴില്‍ പദ്ധതികളിലൂടെ പഞ്ചായത്തിലെ ആയിരത്തോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തയ്യല്‍, ആഭരണ നിര്‍മ്മാണം, ബ്യൂട്ടീഷ്യന് കോഴ്സ്, കരകൗശല നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.