എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Posted on: 04 Sep 2015കോതമംഗലം: എന്‍ജിനീയറിങ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ശുപാര്‍ശയിലെ അപാകം പരിഹരിക്കണമെന്ന് കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.വി. ജെയിംസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. രാജീവ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ ഇ.കെ. സുഷീര്‍, കെ.എം. ഫിലിപ്പോസ്, പി.ഒ. യാക്കൂബ്, കെ.സി. ജോര്‍ജ്, പത്മനാഭന്‍, എ.കെ. സുരഭി, പി.എ. ലാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍. സുര്‍ജിത് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍-എം.വി. ജെയിംസ് (പ്രസി.), എ.കെ. സുരഭി, ജോണ്‍ പോള്‍ (വൈസ് പ്രസി.), കെ.എന്‍. സുര്‍ജിത്ത് (സെക്ര.), ഇ.ബി. ലാലു, എ.ആര്‍. സുര്‍ജിത്ത് (ജോ.സെക്ര.), പി.എ. ലാലന്‍ (ട്രഷ.).

More Citizen News - Ernakulam