വയോമിത്രം പദ്ധതി തുടങ്ങി
Posted on: 04 Sep 2015
പെരുമ്പാവൂര്‍: വയോജനങ്ങളുടെ ശാരീരിക മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി നഗരസഭ ആവിഷ്കരിച്ച വയോമിത്രം പദ്ധതിയുടെ 7, 8 വാര്‍ഡുതല ഉദ്ഘാടനം നഗരസഭാ ചെയര്മാന് കെ.എം.എ. സലാം നിര്‍വഹിച്ചു. പോള്‍ പാത്തിക്കലിന്റെ അധ്യക്ഷതയില്‍ കെ. ഹരി, ബിജു ജോണ്‍ ജേക്കബ്, വി.പി. ഖാദര്‍, ജി. സുനില്‍കുമാര്‍, ബാബു കൂനക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.