ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങള്‍ക്ക് നാടൊരുങ്ങി...

Posted on: 04 Sep 2015കോലഞ്ചേരി: ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്ച രാവിലെ തുടങ്ങും. വിശേഷാല്‍ പൂജകളും ഉച്ചയ്ക്ക് 12ന് അന്നദാനവും നടക്കും. തുടര്‍ന്ന് ശോഭായാത്രയും നടക്കും.
കോലഞ്ചേരി:
മഞ്ചനാട് ശ്രീകൃഷ്ണ ബാല ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങള്‍ രാവിലെ 9ന് ഗോ പൂജയോടെ തുടങ്ങും. വൈകിട്ട് 5ന് മംഗലത്തു നടയില്‍ നിന്ന് ശോഭായാത്ര തുടങ്ങും. തുടര്‍ന്ന സാംസ്‌കാരിക സമ്മേളനം, പ്രസാദ വിതരണം, 6.30ന് ദീപാരാധന എന്നിവയുണ്ടാകും.
കോലഞ്ചേരി: വലമ്പൂര്‍ അയ്യനത്തുകാവില്‍ ശ്രീദുര്‍ഗ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്. രാജന്‍ പതാക ഉയര്‍ത്തി. ശനിയാഴ്ച ശോഭായാത്രയും നടക്കും.

More Citizen News - Ernakulam