കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്; അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

Posted on: 04 Sep 2015കൊച്ചി: നിര്‍ദിഷ്ട കൊച്ചി കാന്‍സര്‍ ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഭരണാനുമതി ലഭിച്ച സാഹചര്യത്തില്‍ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് രംഗത്തുവന്നു.
നവംബര്‍ രണ്ടാം വാരം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഒ.പി. യില്‍ നിന്ന് തുടര്‍ ചികിത്സയ്ക്ക് രോഗികള്‍ എങ്ങോട്ടു പോകണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നതാണ് ഇതിലെ പ്രധാന ആവശ്യം. മെഡി. കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി വളര്‍ന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഗവ. മെഡി. കോളേജുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യ വികസനം മൂവ്‌മെന്റ് ഉന്നയിച്ചത്. നീതി മെഡിക്കല്‍ സ്റ്റോര്‍, കാന്റീന്‍, യാത്രാ സൗകര്യം എന്നിവ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

More Citizen News - Ernakulam