കൈക്കൂലിക്കേസ്: എക്സൈസ് ഉദ്യോഗസ്ഥനെ വിട്ടയച്ചു
Posted on: 04 Sep 2015
കൊച്ചി: കൈക്കൂലിക്കേസില്‍ എക്സൈസ് വകുപ്പില്‍ ഇരിങ്ങാലക്കുടയില്‍ സി.ഐ. ആയിരുന്ന ഹരിദാസിനെ തെളിവിന്റെ അഭാവത്തില്‍ ഹൈക്കോടതി വിട്ടയച്ചു. പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാനായിട്ടില്ലെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.
2005 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. 5,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. രണ്ട് കൊല്ലത്തെ കഠിനതടവും 25,000 രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. അതിനെതിരായ അപ്പീലാണ് കോടതി അനുവദിച്ചിട്ടുള്ളത്.