സെന്റ് പീറ്റേഴ്‌സില്‍ പ്രകാശവര്‍ഷ സെമിനാര്‍ നടത്തി

Posted on: 04 Sep 2015കോലഞ്ചേരി: പ്രകാശോത്പാദനത്തിനായുള്ള വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറച്ച് അതുവഴി ലാഭിക്കുന്ന വൈദ്യുതി ഉത്പാദന മേഖലയിലേക്ക് തിരിച്ചുവിട്ടാല്‍ രാജ്യത്തിന് വ്യാവസായിക മുന്നേറ്റമുണ്ടാകുമെന്ന് ഊര്‍ജതന്ത്ര പണ്ഡിതന്‍ പ്രൊഫ. പി.എസ്. ശോഭന്‍ പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ഫിസിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ പ്രകാശവര്‍ഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഇ.ഡി. പോലുള്ള പ്രകാശ സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് മേധാവി പ്രൊഫ. ആനിയമ്മ മാത്യു അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. തമ്പി എബ്രഹാം, ഡി. ജോണ്‍, എം. സൂസന്‍ എന്നിവര്‍ പ്രസംഗിച്ചു. 5 കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ഫിസിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ പ്രകാശവര്‍ഷ സെമിനാര്‍ ഊര്‍ജതന്ത്ര പണ്ഡിതന്‍ പ്രൊഫ. പി.എസ്. ശോഭന്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Ernakulam