ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ തു വകയിരുത്തണം -എച്ച്.കെ. ദുവ
Posted on: 04 Sep 2015
കൊച്ചി: രാജ്യത്ത് സാമൂഹിക വികസനം യാഥാര്‍ത്ഥ്യമാകാന്‍ ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസത്തിനും കൂടുതല്‍ തുക നീക്കിവയ്ക്കണമെന്ന് രാജ്യസഭ എം.പി. എച്ച്.കെ. ദുവ. എറണാകുളം ജനറല്‍ ആസ്പത്രിയില്‍ റേഡിയേഷന് ചികിത്സയ്ക്കുള്ള ലിനാക് സെന്ററിന് തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും രാജ്യത്തിന് ആകെ മാതൃകയാണ് കേരളമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പൊതുപണം ഈ മേഖലയ്ക്ക് കൂടുതലായി വിനിയോഗിക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഹൈബി ഈഡന് എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. മുന്‍ എം.പി. രാജീവ് പദ്ധതി വിശദീകരിച്ചു. സി.പി. നാരായണന് എം.പി. മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം
കൊച്ചി കപ്പല്‍ശാല സി.എം.ഡി. കമ്മഡോര്‍ കെ.സുബ്രഹ്മണ്യം, കാനറ ബാങ്ക് ഡി.ജി.എം. സുജാത കരുണാകരന്, ഡി.എം.ഒ. ഡോ.എന്‍.കെ.കുട്ടപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു