ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു

Posted on: 04 Sep 2015പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടേതടക്കമുള്ള ബോര്‍ഡുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. കെ.പി.എം.എസ്. തോട്ടുവ കവലയില്‍ സ്ഥാപിച്ചിരുന്ന കൊടിമരവും അയ്യന്‍കാളിയുടെ ചിത്രവും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനത്തിന്റെ ബോര്‍ഡുകളും നശിപ്പിച്ച നിലയിലാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും സ്ഥാപിച്ച ബാനറുകളും നശിപ്പിച്ചിട്ടുണ്ട്.
സാമൂഹിക വിരുദ്ധരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ്. തോട്ടുവ കവലയില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ശിവന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു െഎക്യവേദി ട്രഷറര്‍ ഒ.കെ. ബാബു, ടി.പി. ചന്ദ്രന്‍, കെ.വി. മണി, കെ.കെ. അപ്പു, എ. തങ്കപ്പന്‍, ഇ.കെ. ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam