ജില്ലാ കളക്ടറുടെ വസതിക്ക് മുന്നില്‍ ഉപവാസം

Posted on: 04 Sep 2015



കൊച്ചി: ആദി ദ്രാവിഡ സാംസ്‌കാരിക സഭയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നില്‍ ഉപവാസം നടത്തും. 18 ന് രാവിലെ 10-നാണ് പരിപാടി.
കോതമംഗലം താലൂക്കില്‍ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന് സമീപത്തായി കുടില്‍ കെട്ടി സമരം നടത്തുന്ന ആദിവാസികളുടെ ഭൂമിക്ക് ഒരു മാസത്തിനകം പട്ടയം നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. 2015 മാര്‍ച്ചില്‍ സഭയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ച സാഹചര്യത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ ഒരു മാസത്തിനകം പട്ടയം നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും പട്ടയം നല്‍കിയിട്ടില്ല. സമരത്തില്‍ രാഷ്ട്രീയ, സമുദായ, സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് മധ്യമേഖലാ സെക്രട്ടറി കെ. സോമന്‍ പറഞ്ഞു.

More Citizen News - Ernakulam