അടിവാട് മാലിക് ദിനാര്‍ കോളേജില്‍ മധുരം മലയാളം

Posted on: 04 Sep 2015



കോതമംഗലം: അടിവാട് മാലിക് ദിനാര്‍ കോളേജില്‍ മാതൃഭൂമിയും ധനകാര്യ സ്ഥാപനമായ കെ.എല്‍.എം ഗ്രൂപ്പും ചേര്‍ന്ന് മധുരം മലയാളം പദ്ധതി തുടങ്ങി. കെ.എല്‍.എം ഡയറക്ടര്‍ ജോര്‍ജ് കുര്യൈപ്പ് വിദ്യാര്‍ഥിനി അല്‍ഫിയ മുഹമ്മദിന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ആക്ടിങ് ചെയര്‍മാന്‍ പി.കെ. യൂസഫ് ഹാജി അധ്യക്ഷനായി. പി.എ. സമദ് പദ്ധതി വിശദീകരിച്ചു. കെ.എല്‍.എം ബ്രാഞ്ച് മാനേജര്‍ ഷാജന്‍ പീച്ചാട്ട്, മാതൃഭൂമി പല്ലാരിമംഗലം ഏജന്റ് കെ.എം. താഹ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ.എം. മുഹമ്മദാലി സ്വാഗതവും കെ.ജി. സുജ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam