പണിമുടക്ക്: തൊഴിലാളികളുടെ കരുത്തറിയിച്ച് നാടെങ്ങും പ്രകടനങ്ങള്‍

Posted on: 03 Sep 2015



വൈറ്റില: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. നൂറു കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തിന് ശേഷം ചേര്‍ന്ന സമ്മേളനം സി.കെ.മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. എന്‍.സതീഷ്, അഡ്വ. കെ.ഡി.വിന്‍സന്റ്, കെ.കെ.ശിവന്‍, ബി.ബാലഗോപാല്‍, ആന്റണി ആശാന്‍പറമ്പില്‍, വി.കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സുധാകരന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ അഡ്വ. എ.എന്‍.സന്തോഷ് സ്വാഗതവും കെ.എന്‍.ദാസന്‍ നന്ദിയും പറഞ്ഞു.
തൃപ്പൂണിത്തുറ:
സംയുക്ത ട്രേഡ് യൂണിയന്‍ നടത്തിയ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. ഇ.ജി.സോമന്‍, വി.പി.ചന്ദ്രന്‍, എ.എന്‍.കിഷോര്‍, ടി.ജി.രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam